Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adithya Death Case

പാ​നൂ​രി​ലെ അ​ധ്യാ​പി​ക​യു​ടെ ആ​ത്മ​ഹ​ത്യ; പ്ര​തി ശ​ര​ൺ യു​വ​തി​യെ മ​ർ​ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ അ​ധ്യാ​പ​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ​നി​ർ​ണ്ണാ​യ​ക തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. പ്ര​തി​യും ആ​ദി​ത്യ​യു​ടെ സു​ഹൃ​ത്തു​മാ​യി​രു​ന്ന ശ​ര​ൺ യു​വ​തി​യെ മ​ർ​ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ത​ല​ശേ​രി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വെ​ച്ച് ന​ട​ന്ന മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്

ശ​ര​ണു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ആ​ദി​ത്യ ശ്ര​മി​ച്ച​താ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.​ആ​ദി​ത്യ​യെ​ക്കു​റി​ച്ച് മോ​ശ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച​തി​ലൂ​ടെ യു​വ​തി​യെ അ​പ​മാ​നി​ക്കാ​നും ശ​ര​ണ്‍ ശ്ര​മി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ൾ ആ​ദി​ത്യ​യെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി.

ഒ​രു വി​വാ​ഹാ​ലോ​ച​ന വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ആ​ദി​ത്യ​യു​ടെ വീ​ട്ടു​കാ​ർ​ക്ക് ഈ ​വി​വാ​ഹ​ത്തി​ൽ താ​ൽ​പ്പ​ര്യ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ബ​ന്ധം ന​ട​ന്നി​ല്ല. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി. ആ​ദി​ത്യ​യു​ടെ മ​റ്റ് സൗ​ഹൃ​ദ​ങ്ങ​ളി​ൽ ശ​ര​ണി​ന് അ​തി​യാ​യ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.

ക​ണ്ണൂ​ർ സ‌​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​സ്റ്റ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു മ​രി​ച്ച ആ​ദി​ത്യ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്‌​ച വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദി​ത്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെയായിരുന്നു മരണം.

ശരണിന്‍റെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ആ​ദി​ത്യ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കാ​ട്ടി കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആദിത്യയു‌ടെ മരണശേഷം ഒളിവിലായിരുന്ന പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.

 

 

 

Latest News

Corehub Up